വിപ്ലവം കുറിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ ടീസര്‍

നവാഗതനായ കെ ബി മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. 

വ്യത്യസ്തമായ പ്രമേയം കാഴ്ച്ച വെക്കുന്ന ചിത്രത്തിലെ മുള്ള് മുള്ള് മുള്ള് എന്ന ഗാനം നേരത്തെ ഹിറ്റായിരുന്നു. സണ്ണി വെയ്ന്‍, ലാല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളവതരിപ്പിക്കുന്നു. 'ഈ മൈ യൗ' നായിക ആര്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 1996 കാലഘട്ടത്തിലെ രാഷ്ട്രീയ പശ്ചാത്തലമാണ് സിനിമയിലൂടെ വരച്ചു കാട്ടുന്നത്. ചാരായ നിരോധനം ഒരു നാട്ടിന്‍പുറത്തെ എങ്ങനെ ബാധിച്ചുവെന്ന് കോമഡി, റൊമാന്‍സ്, സസ്‌പെന്‍സ് തുടങ്ങി ഒരു സിനിമയുടെ എല്ലാ ചേരുവകളോടും കൂടി അവതരിപ്പിക്കുകയാണ് ഫ്രഞ്ച് വിപ്ലവത്തിലൂടെ. ഷജീര്‍ ജലീല്‍, ജാഫര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനും പ്രശാന്ത് പിള്ളയും ചേര്‍ന്നാണ്. ഛായാഗ്രഹണം പാപ്പിനു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented