സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്ക് നടുവിൽ അകപ്പെട്ടുപോകുന്ന വിദ്യാർത്ഥിയുടെ കഥയുമായി ദിശ വരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നീനാ കുറുപ്പ് മുഴുനീള കഥാപാത്രമായി വരുന്ന ചിത്രമാണ് ദിശ. പുതുമുഖം അക്ഷയ് ആണ് നായകകഥാപാത്രമായ വിനോദ് എന്ന വിദ്യാർത്ഥിയായി വരുന്നത്.

നന്ദന നന്ദ​ഗോപാൽ, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വി.സി. ജോസ് ആണ് ചിത്രം കഥയും തിരക്കയുമെഴുതി സംവിധാനം ചെയ്യുന്നത്. അനിൽ നാരായൺ, മനോജ് നാരായൺ എന്നിവർ ചേർന്നാണ് ഛായാ​ഗ്രഹണം. പശ്ചാത്തലസം​ഗീതം രമേഷ് നാരായണും എഡിറ്റിങ് കെ. ശ്രീനിവാസും നിർവഹിക്കുന്നു. അനശ്വര ഫിലിംസിന്റെ ബാനറിൽ റസ്സൽ. സിയാണ് ചിത്രം നിർമിക്കുന്നത്.