കളിയുള്ള സ്ഥലത്തേ സത്യനുള്ളൂ, കളിയില്ലെങ്കില്‍ സത്യനില്ല

വി.പി. സത്യന്‍ എന്ന പേരിന് മറ്റ് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ല. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ഇന്നും ത്രസിപ്പിക്കുന്ന ഒരോര്‍മയാണ് കളിപ്രേമികള്‍ക്ക്. കുപ്പായം കാക്കിയായാലും ജെഴ്‌സിയായാലും കളിക്കുവേണ്ടി ജീവിച്ചുമരിച്ച ആളാണ് സത്യന്‍. ഈ സത്യന്റെ ജീവിതത്തിലെ ചില നിമിഷങ്ങളാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്‌ന്റെ ട്രെയിലര്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന സത്യന്റെ കളിയിലൂടെയും ജീവിതത്തിലൂടെയുമാണ് ട്രെയിലര്‍ യാത്രയാവുന്നത്. അനു സിതാരയാണ് സത്യന്റെ ഭാര്യ അനിതയെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.