പേടിപ്പിക്കാന്‍ 'അവള്‍', ഇത് ഇന്ത്യന്‍ അനാബെല്ലയോ?

സിദ്ധാര്‍ഥ് നായകനാവുന്ന ബഹുഭാഷാ ചിത്രം 'അവളു'ടെ ട്രെയിലറെത്തി. ആന്‍ഡ്രിയ നായികയാവുന്ന 'അവള്‍' ഹൊറര്‍ ചിത്രമായാണ് ഒരുങ്ങിയിരിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും മറ്റൊരു വേഷത്തിലുണ്ട്. ഭയം ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. മിലിന്ദ് റാവു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥാ പങ്കാളിയായി സിദ്ധാര്‍ഥുമുണ്ട്. സിദ്ധാര്‍ഥ് തന്നെയാണ് 'അവള്‍' നിര്‍മിക്കുന്നത്. ദ ഗേള്‍ നെക്‌സറ്റ് ഡോര്‍ എന്നാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ പേര്.  

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.