ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. 'ബൗ ബൗ' ഗാനത്തിന്റെ മേക്കിങ് വീഡിയോയില്‍ ഗായകരായ ടോപ്പ് സിങര്‍ താരം അനന്യയും കൗഷിക് മേനോനുമാണ് പ്രത്യക്ഷപ്പെടുന്നത്. കുസൃതി കൊണ്ടും സംഗീതത്തിന്റെ മാധുര്യം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനന്യ. സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ കാമിനി എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പര്‍ ഹിറ്റാണ്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മനു മഞ്ജിത്താണ് ഗാനരചന