വിദേശത്ത് പഠിക്കാനായി ആഗ്രഹിക്കുന്ന മകള്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അച്ഛന്‍. അംഗ്രേസി മീഡിയം എന്ന ബോളിവുഡ് ചിത്രം പറയാനുദ്ദേശിക്കുന്ന കാര്യം ട്രെയിലറിലൂടെ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരച്ഛന്റെയും മകളുടെയും അഗാധമായ സ്‌നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇര്‍ഫാന്‍ ഖാന്‍, കരീന കപൂര്‍, രാധിക മദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം നര്‍മത്തില്‍ പൊതിഞ്ഞാണ് തീയേറ്ററുകളിലേക്കെത്തുന്നത്. ദീപക് ദോബ്രിയാല്‍, ഡിംപിള്‍ കപാഡിയ, രണ്‍വീര്‍ ഷോരെ, പങ്കജ് ത്രിപതി, തുടങ്ങിയവര്‍ മറ്റുപ്രധാന വേഷങ്ങളിലെത്തുന്ന അംഗ്രേസി മീഡിയം സംവിധാനം ചെയ്യുന്നത് ഹോമി അദാജാനിയയാണ്.
ദിനേഷ് വിജന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സച്ചിനും ജിഗാറുമാണ്.
ക്യാന്‍സറിനോട് പൊരുതുന്ന ഇര്‍ഫാന്‍ ഖാന്‍ ട്രെയ്‌ലര്‍ ഇറങ്ങുന്നതിന് മുന്‍പ് നവമാധ്യമങ്ങളിലൂടെ എഴുതിയ ചില വരികള്‍ വൈറലായിരുന്നു. ചിത്രം മാര്‍ച്ച് 20 ന് തീയേറ്ററുകളിലെത്തും.
Content Highlights: Angrezi Medium official trailer