ഇത്തവണയും ശരിക്കും പേടിക്കും... അവള്‍ വീണ്ടും വരുന്നു | ആകാശഗംഗ 2 ടീസര്‍

മലയാളത്തിലെ ഹൊറര്‍ സിനിമകളെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ കാണും ആകാശഗംഗയുടെ സ്ഥാനം. ഒരുകാലത്ത് മലയാളികളുടെ മനസില്‍ ഭീതിനിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ് 20 വര്‍ഷത്തിന് ശേഷം. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്. വിനയന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍ എന്നിവരാണ് മുഖ്യവേഷങ്ങളില്‍. പുതുമുഖം ആരതിയാണ് നായിക. ആകാശഗംഗയിലെ നായകന്‍ റിയാസും ഒരു പ്രധാനവേഷത്തിലുണ്ട്. ഹരീഷ് പെരുമണ്ണ, സലിം കുമാര്‍, ഹരീഷ് പേരടി, രാജമണി തുടങ്ങിയവരും താരനിരയിലുണ്ട്. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ബിജിബാല്‍, ബേണി-ഇഗ്നേഷ്യസ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ആകാശഗംഗ 2 നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented