മാസ് ഡയലോഗ്, കിടിലന്‍ ആക്ഷന്‍... വീണ്ടും മമ്മൂട്ടിയും പൃഥ്വിയും

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങള്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. അഹാന കൃഷ്ണകുമാറാണ് നായികമാരില്‍ ഒരാള്‍. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് ട്രെയ്ലര്‍. കെച്ചാ, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍. ടോണി ജായുടെ ഒങ് ബാക്ക് പോലുള്ള ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള കെച്ചയുടെ ആദ്യ മലയാളചിത്രം കൂടിയാണ് പതിനെട്ടാംപടി. എ.കെ.കാഷിഫ്‌ സംഗീതവും സുദീപ് എളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ശ്യാം കൃഷ്ണയാണ് സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്. ആഗസ്റ്റ് സിനിമ നിര്‍മിച്ചിരിക്കുന്ന ചിത്രം ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിനെത്തും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented