പത്തിലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ചിത്രീകരിച്ച ട്രാവല്‍ സോങ് 'ദി റോഡ്' ശ്രദ്ധേയമാകുന്നു. അഞ്ചുപേര്‍ മൂന്നു ബൈക്കുകളിലായി യാത്ര ചെയ്താണ് ഗാനം ചിത്രീകരിച്ചത്. അനന്തു രാജനാണ് ഗാനത്തിന്റെ എഡിറ്റിങ്, നിര്‍മാണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലില്‍ ആണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

മനോഹരമായ മുപ്പതിലധികം ലൊക്കേഷനുകളിലാണ് ഗാനം ചിത്രീകരിച്ചത്. 2019 ജൂണ്‍ 27 നാണ് സംവിധായകന്‍ അനന്തു രാജന്റെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന സംഘം 'ദി റോഡ്' ചിത്രീകരിക്കുന്നതിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ബിബിന്‍ ജോസഫ്, രഞ്ജിത്ത് നായര്‍, അഖില്‍ സന്തോഷ്, അരുണ്‍ ബാബു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 30 ദിവസം കൊണ്ടാണ് കേരള- കശ്മീര്‍ യാത്ര ഇവര്‍ പൂര്‍ത്തിയാക്കിയത്.

അനൂപ് നിരിച്ചനാണ് മ്യൂസിക്ക് ഡയറക്ടര്‍. ബാബു ടി.ടിയുടേതാണ് വരികള്‍. കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്രിസ്റ്റകല ഒപ്പം പാടിയിരിക്കുന്നു. ബിബിന്‍ ജോസഫ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.