കുറച്ചധികം നാളുകളായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. കാത്തിരിപ്പിനൊടുവിൽ മാർച്ച് 11 ന് ചിത്രം റിലീസ് ചെയ്യുകയാണ്. 

ലോക്ക്ഡൗണിനുശേഷം തിയേറ്ററുകൾ തുറന്നെങ്കിലും സിനിമാ മേഖല ആകെ സജീവമായി വരുന്നേയുള്ളൂ. പക്ഷേ ഒരു മെ​ഗാ സ്റ്റാർ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ അത് സിനിമാ മേഖലയ്ക്ക് നൽകുന്ന ഊർജം വളരെ വലുതാണ്.

നവാ​ഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തിയേറ്ററിൽത്തന്നെ ആളുകൾ വരട്ടെയെന്ന ജോഫിന്റെ പ്രാർത്ഥനകൊണ്ടുകൂടിയാണ് ഇപ്പോൾ കാര്യങ്ങളെല്ലാം ശുഭകരമായിത്തീർന്നതെന്ന് മമ്മൂട്ടി പറഞ്ഞു.