ഒരു പതിവ് പ്രണയപരാജയ/വിരഹഗാനത്തിന്റെ ശൈലിയിൽ നിന്ന് വിട്ടുമാറിയാണ് തമിഴിലെ മെഗാഹിറ്റ് ഗാനം 'വൈ ദിസ് കൊലവെറി ഡി' പുറത്തിറങ്ങിയത്. വൈറലാകുമെന്ന യാതൊരു പ്രതീക്ഷയും ആർക്കുമുണ്ടായിരുന്നില്ല. ഭാഷാ അതിർത്തികളും രാജ്യാതിർത്തികളും കടന്ന് കൊലവെറി ഹിറ്റായി. വിവാദങ്ങളുടെ പെരുമഴ പിന്നാലെ വന്നു. 

എല്ലാവരും അന്വേഷിച്ചത് എന്തായിരുന്നു 'കൊലവെറി ഡി' ഗാനത്തിന്റെ ഹിറ്റ് റെസിപ്പി എന്നായിരുന്നു. ആലാപനവും സംസാരവും ഇടകലർന്ന വിധത്തിലുള്ള ആ 'തംഗ്ലീഷ്' ഗാനം ദിവസങ്ങൾക്കുള്ളിലാണ് ഹിറ്റ്ചാർട്ടിലേക്ക് നീങ്ങിയത്. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോൾഡൻ ഹിറ്റ്സിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ ഗാനവും വൈ ദിസ് കൊലവെറിയായിരുന്നു. ഏഷ്യയിലുടനീളം ഏറ്റവുമധികം പേർ അക്കാലത്ത് ഇന്റർനെറ്റിൽ തിരഞ്ഞതും കൊലവെറി ഗാനമാണ്.