'ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കു വഴങ്ങുന്ന ഒരു ഏരിയയാണ് ഇത് എന്നെനിക്ക് തെളിയിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു; എനിക്ക് സ്വയമേ അതിനെയൊന്ന് പുറത്തു കൊണ്ടുവരേണ്ടതുണ്ടായിരുന്നു'. 

ഈ വാക്കുകളില്‍ തെളിയുന്ന ആത്മവിശ്വാസത്തിന്റെ കനല്‍ത്തിളക്കങ്ങളില്‍ കബനിയെന്ന കലാകാരിയെ, അതിലുമുപരി ശക്തമായ ഒരു സ്ത്രീമനസ്സിനെ കാണാം. കലാകാരിയെന്ന നിലയിലും സാമൂഹികപ്രവര്‍ത്തകയായും ചിരപരിചിതയാണ് കബനി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി'ലെ വേലക്കാരിയെ അവതരിപ്പിച്ച് ലൈംലൈറ്റില്‍ നില്‍ക്കുകയാണ് കബനിയിപ്പോള്‍.