താരാരാധന മൂത്ത ഫാൻസുകാർ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടത്തോടെ കഴുകി. തമിഴ്നടൻ സൂര്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിലാണ് ഫാൻസ് ക്ലബ്ബ് അംഗങ്ങൾ ആവേശത്തോടെ ബസുകൾ വൃത്തിയാക്കിയത്.

എക്സ്പ്രസ് മുതൽ ഓർഡിനറെ വരെ ഓട്ടം പോയി വന്ന ബസുകളെല്ലാം ആരാധകർ വൃത്തിയാക്കി. പ്രവർത്തകരുടെ ആവേശത്തിൽ രണ്ടുമണിക്കൂർ കൊണ്ട് പാർക്ക് ചെയ്തിരുന്ന ബസുകളെല്ലാം ക്ലീൻ ആയി. വെള്ളം കോരൽ മുതൽ അണുനശീകരണം വരെ എല്ലാം സൂര്യ ഫാൻസുകാർ ചെയ്തു.