തലയിലെ നട്ട് അല്‍പം ഇളകിയവരുടെ കഥയാണ് 'കനകം കാമിനി കലഹം' എന്ന തന്റെ പുതിയ ചിത്രം പറയുന്നതെന്ന് നടി വിന്‍സി അലോഷ്യസ്. നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങള്‍ വിന്‍സി മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.