പ്രതീക്ഷിക്കാതെ കിട്ടിയ സംസ്ഥാന പുരസ്‌കാരത്തിന്റെ ആഹ്ലാദത്തിലാണ് സ്വാസിക. സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്വാസിക പറഞ്ഞു. മിനിസ്‌ക്രീനാണ് തന്നെ ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്. സിനിമയും സിരീയലും ആങ്കറിങും ഒന്നിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം. താനും സൈബര്‍ബുള്ളിയിങ്ങിന്റെ ഇരയാണ്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും സ്വാസിക വ്യക്തമാക്കി.