വെള്ളത്തിലെ ജയസൂര്യയുടെ ഉജ്ജ്വല പ്രകടനം തന്റെ കഥാപാത്രത്തെയും വലിയ രീതിയിൽ സ്വാധീനിച്ചതായി ചിത്രത്തിലെ നായിക സംയുക്ത മേനോൻ. ജയസൂര്യ അവതരിപ്പിക്കുന്ന മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.

കോവിഡിനു ശേഷം ആദ്യമായി തിയറ്ററുകളിൽ എത്തുന്ന ചിത്രമെന്ന നിലയിൽ വെള്ളം റിലീസിൽ ഉത്കണ്ഠയുണ്ടെന്നും എന്നാൽ, ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്താൽ മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംയുക്ത പറഞ്ഞു.