ഫറവോമാരുടെ നാട്ടില്‍ നിന്നും കേരളത്തിലേക്ക്, അതും മലയാള സിനിമയില്‍ നായികവേഷം ചെയ്യാനെത്തിയിരിക്കുകയാണ് ഒരു സുന്ദരി. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന വൈറല്‍ സെബി എന്ന റോഡ് മൂവിയില്‍ പ്രധാനവേഷം ചെയ്യുന്നത് ദുബായില്‍ താമസമാക്കിയിരിക്കുന്ന ഈജിപ്റ്റ് സ്വദേശി മിറ ഹമീദ് ആണ്. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഹിന്ദി, പഞ്ചാബി സംഗീത ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയായ മിറ ഇതാദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. മലയാളത്തോടുള്ള ഇഷ്ടവും പുതിയ സിനിമയേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് മിറ.