ഹിറ്റ് ചിത്രങ്ങള്‍ക്കപ്പുറം നല്ല ആശയങ്ങള്‍ നല്‍കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് പറയുകയാണ് പ്രമുഖ വ്യവസായിയും നിര്‍മ്മാതാവുമായ എ.വി. അനൂപ്. മെഡിമിക്സ് സോപ്പ് വില്‍ക്കുമ്പോള്‍ അതില്‍ ഞാന്‍ ലാഭം കണ്ടെത്താറുണ്ട്. പക്ഷേ സിനിമയില്‍ ലാഭം നോക്കാറില്ല, പകരം നല്ല ആശയങ്ങള്‍ നല്‍കുന്ന സിനിമ വേണമെന്നാണ് ആഗ്രഹിക്കുന്നത് - അനൂപ് പറയുന്നു.

നീസ്ട്രീമിലൂടെ പുറത്തിറങ്ങിയ 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.