'വെടിവഴിപാടിനു ശേഷം സംവിധായകന്‍ ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. ശംഭുവിന്റെ ആദ്യചിത്രം അഡള്‍ട്ട്‌ കണ്ടന്റ് ഉള്ള സിനിമയായിരുന്നെങ്കില്‍ പാപം ചെയ്യാത്തവര്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാവുന്ന സിനിമയാണെന്ന് ഇരു ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി അനുമോള്‍ പറയുന്നു. ഒരു മനസ്സമ്മതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഉജ്ജ്വലമായ ആക്ഷേപഹാസ്യമാണ് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ വിനയ് ഫോര്‍ട്ടും പറയുന്നു.

വെടിവഴിപാട്, പാപം ചെയ്യാത്തവര്‍, കഥാപാത്രങ്ങള്‍, കൊച്ചു ചിത്രങ്ങള്‍ നേരിടുന്ന വെല്ലുവിളി, മലയാളി പ്രേക്ഷകര്‍.. മാതൃഭൂമി ഡോട്ട് കോമിനായി ഒന്നിച്ച അനുമോളും വിനയ് ഫോര്‍ട്ടും ചര്‍ച്ച ചെയ്യുന്നു..