താൻ എഴുതി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു സുനാമിയെന്ന് നടനും സംവിധായകനുമായ ലാൽ. തമിഴിലും മറ്റുമുള്ള തിരക്കുകൾ കാരണം ഒരുഘട്ടത്തിൽ ജീൻ അതേറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോടുപറഞ്ഞു.

അപ്പോഴേക്കും ജീനിന് തമിഴിൽ സിനിമ സംവിധാനം ചെയ്യാനുള്ള അവസരം വന്നു. അങ്ങനെയാണ് രണ്ടുപേർക്കും മാറിമാറി സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. എപ്പോഴും രണ്ട് കണ്ണ് കാണുന്നതിനേക്കാൾ നാല് കണ്ണുകൾ കാണുമ്പോൾ ​ഗുണമുണ്ടാവും. നല്ലതിന് എക്കാലവും ആസ്വാദകരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.