സിനിമയുടെ തിരക്കഥയുമായി നിര്‍മാതാവിനെ സമീപിച്ചപ്പോള്‍ സാധാരണ സംഭവിക്കാറുള്ളതൊക്കെ തന്നെയാണ് നടന്നത്. സിനിമയുടെ കഥ കേട്ട് കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഞങ്ങളെ മടക്കി അയച്ചു. തിരികെ വരുമ്പോള്‍ കാറിലിരുന്ന് ജിബിറ്റ് കരയുകയായിരുന്നു. അങ്ങനെ ഒരുപാട് പരിശ്രമത്തിനൊടുവിലാണ് കോഴിപ്പോര് സിനിമയായി എത്തുന്നത്. മാര്‍ച്ച് ആറിന് തീയേറ്ററുകളിലെത്തുന്ന കോഴിപ്പോര് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നവാഗത സംവിധായകരായ ജിബിറ്റ് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും.