'തിരക്കഥ എഴുത്ത് വലിയ മടിയാണ്. 12 മണിക്കൂറോളം ഉറങ്ങി ഒരുപാട് ഭക്ഷണം കഴിച്ച് പെന്‍ഡിങ് വര്‍ക്കുകള്‍ എല്ലാം തീര്‍ത്താണ് തിരക്കഥ എഴുത്ത് ആരംഭിക്കുന്നത്. പക്ഷേ തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്ത ആശയങ്ങള്‍ വന്നു ചേരും. ഓര്‍യുണ്ടോ ഈ മുഖം എന്ന സുരേഷേട്ടന്റെ ഡയലോഗ് സര്‍പ്രൈസായി വന്നതാണ്.' - അനൂപ് സത്യന്‍. വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് സത്യന്‍.