ക്രിഷുമായി വരുന്നുണ്ട് ഹൃത്വിക്ക് കൊച്ചിക്ക്

കാബില്‍ ടീമിനൊപ്പം കൊച്ചിയിലേയ്ക്ക് പറക്കുമ്പോള്‍ ഇത്രയും കരുതിയിരുന്നില്ല ഹൃത്വിക്ക് റോഷന്‍. നിറഞ്ഞ ഹൃദയത്തോടെയാണ് കൊച്ചി കാബില്‍ നായകനെ വരവേറ്റത്. സ്‌നേഹസത്കാരം ഉണ്ട് മനസ് നിറഞ്ഞ ഹൃത്വിക്ക് നെഞ്ചില്‍ തൊട്ട് ഒരു വാക്കും കൊടുത്തു കൊച്ചിക്ക്. ഞാന്‍ ഇനിയും വരും. വെറും വരവല്ല. നാലാമത്തെ ക്രിഷില്‍ കൊച്ചിയുമുണ്ടാകും. കൊച്ചിയെ മാത്രമല്ല, മലയാളത്തെയും അത്രയ്ക്കങ്ങു പിടിച്ചുപോയി ഹൃത്വിക്കിന്. നല്ലൊരു കഥ കിട്ടട്ടെ, രണ്ടാമതൊന്നാലോചിക്കാതെ വരും മലയാളത്തിലേയ്‌ക്കെന്നും വാക്കു കൊടുത്തു മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കണ്ടു മനസ്സ് നിറഞ്ഞ ഹൃത്വിക്ക്.

കാബിലിന്റെ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ഹൃത്വിക്ക്. ആ സന്തോഷം ലുലു മാളിലെ ചടങ്ങില്‍ നൃത്തംചെയ്ത് ആഘോഷിക്കുകയും ചെയ്തു. ഒപ്പം കലൂരുകാരി മെറിന്‍ അഗസ്റ്റിനെയും വിളിച്ചു. പണ്ട് ഷാരൂഖ് റിമി ടോമിയെ ചെയ്ത പോലെ നൃത്തം കഴിഞ്ഞപ്പോള്‍ കൈകളില്‍ കോരിയെടുത്ത് മെറിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇനി ഇങ്ങനെ പോര, സ്വന്തം കാര്യത്തില്‍ മാത്രം പോര ശ്രദ്ധ. സമൂഹത്തിനും ആരാധകര്‍ക്കുമായി കുറേ കാര്യങ്ങള്‍ ചെയ്യണം. അങ്ങിനെ ഹൃത്വിക്ക് പിന്നെയും ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചു.
കൂടുതല്‍ വായിക്കൂ....

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented