മലയാള സിനമയിലെ പാട്ടുകള്‍ പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിക്കാനുള്ള ടൂളാണ്. അന്താരാഷ്ട്ര സിനിമകളില്‍ മാത്രമാണ് സിനിമയില്‍ മുഴുവന്‍ പശ്ചാത്തല സംഗീതം മാത്രമായി കാണുന്നത്. സാധാരണ മലയാള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം നല്‍കി കൊണ്ട് പുറത്തിറങ്ങുന്ന ചുഴല്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുൾ വഹാബ് സംസാരിക്കുന്നു. ചുഴൽ തന്റെ കരിയറിലെ വേറിട്ട അനുഭവമായെന്ന് പറയുകയാണ് അദ്ദേഹം.