താന്‍ പ്രധാന കഥാപാത്രമായെത്തുന്ന 'ഐസ് ഒരതി' കുഞ്ഞു കാര്യങ്ങളിലൂടെ വലിയ സന്ദേശം നല്‍കുന്ന ചിത്രമാണെന്ന് നടന്‍ ഹരീഷ് പേരടി. കോഴിക്കോട് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ആളുകള്‍ 'മൊയന്ത്' എന്നുവിളിക്കുന്ന കുഞ്ഞുണ്ണി എന്ന മധ്യവയസ്‌കനെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്.