കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ 'കുറുപ്പ്' പോലൊരു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ വലിയ റിസ്‌കുണ്ടെന്നും എന്നാല്‍, ആ റിസ്‌കെടുക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു എന്നും ദുല്‍ഖര്‍ സല്‍മാന്‍.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ 'മരയ്ക്കാര്‍' ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു.