നടന്‍ സുകുമാരനൊപ്പവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മകന്‍ പൃഥിയോടൊപ്പം ബിഗ്സ്‌ക്രീന്‍ പങ്കിട്ട സന്തോഷത്തിലാണ് നടന്‍ കോട്ടയം രമേശ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹായി കുമാരന്‍ ആയി വേഷമിട്ട് നിറഞ്ഞ കൈയടിനേടുമ്പോള്‍ തന്റെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കോട്ടയം രമേശ്.