ഞാന്‍ എന്റെ സ്വപ്നം ജീവിക്കുകയാണെന്ന് നടന്‍ ടൊവീനോ. ഒരു ഐടി കമ്പനിയുടെ ക്യുബിക്കിളിള്‍ നിന്ന് ഇവിടെ വരെ എത്തിയത് തന്റെ കഠിനാധ്വാനത്തിന്‌റെ ഫലമാണെന്ന് ടൊവീനോ പറയുന്നു. എന്നാല്‍ നടന്‍ സൈജുകുറുപ്പിന് പറയാനുള്ളത് മറ്റൊന്നായിരുന്നു. താന്‍ അരിപെറിക്കുന്ന നടന്‍, ഫിലിം തിന്നുന്നവന്‍ എന്നൊക്കെ ആള്‍ക്കാര്‍ പറയുമോ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു എന്ന് സൈജു പറയുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച് ഫോറന്‍സിക് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു