എല്ലാം ശരിയാകും, കുഞ്ഞെൽദോ, കൊത്ത് തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി ആസിഫ് അലി തിരക്കിലാണ്. രഞ്ജിത് നിർമ്മിക്കുന്ന സിബി മലയിൽ ചിത്രം 'കൊത്ത്' കോഴിക്കോട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. കണ്ണൂരിലെ പാർട്ടി പ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് കൊത്തിൽ എത്തുന്നത്. 

'എന്റെ മിക്ക സിനിമകളും സുഹൃത്തുക്കൾക്കൊപ്പം ചെയ്തതാണ്. സമപ്രായക്കാർക്കൊപ്പം ബഹളമുണ്ടാക്കി അഭിനയിക്കുന്നതാണ് എന്റെ സ്ഥിരം രീതി. സിബി സാറും രഞ്ജിയേട്ടനുമെല്ലാമുള്ള സെറ്റിൽ ഞാൻ കുറച്ചുകൂടി അടുക്കുംചിട്ടയോടെയും പെരുമാറുന്നതായി തോന്നുന്നു.' വിശേഷങ്ങൾ പങ്കുവച്ച് ആസിഫ് അലി.