'കപ്പേള' എന്ന ചിത്രത്തിന് പിന്നാലെ മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയ സന്തോഷത്തിലാണ് നില്‍ജ. മുന്‍പ് പല സിനിമകളിലും മുഖം കാണിച്ച് പോയിട്ടുണ്ടെങ്കിലും വീട്ടുകാര്‍ പോലും ചോദിക്കുമായിരുന്നു നീ ഇതില്‍ എവിടെയാന്ന്. ഇന്ന് റേഡിയോ ജോക്കിയില്‍ നിന്നും നായികയായി മാറിയ നില്‍ജ തന്റെ ഏറ്റവും പുതിയ ചിത്രം ചുഴലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.