'സൂരറൈ പോട്ര്' സ്വപ്നങ്ങളുടേയും വിജയത്തിന്റേയും കഥയായിരുന്നെങ്കില്‍ വേദനയുടെ കഥയാണ് 'ജയ് ഭീം' എന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. ചിത്രം ഓ.ടി.ടിയില്‍ റിലീസാകാനിരിക്കേ സഹതാരങ്ങള്‍ക്കും സംവിധായകനുമൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് ഇങ്ങനെ പറഞ്ഞത്.

കണ്ണകിയുടെ ഒരു സംഭാഷണമുണ്ട് ചിത്രത്തില്‍. കണ്ണകിക്ക് വിഗ്രഹമാണ് തമിഴ്‌നാട്ടിലുള്ളതെങ്കില്‍ കേരളത്തില്‍ ഒരു ക്ഷേത്രം തന്നെയുണ്ട്. അതുകൊണ്ട് മലയാളികള്‍ക്ക് കൂടുതല്‍ ഈ ചിത്രം മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.