'ഭീമന്റെ വഴി' എന്ന പുതിയ ചിത്രത്തില്‍ താനും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ പുതുമുഖങ്ങളെ പോലെയാണെന്ന് നടന്‍ ജിനു ജോസഫ്. അഭിനേതാക്കളുടെ ഇമേജ് മാറ്റിമറിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ സംവിധായകന്‍ അഷ്‌റഫ് ഹംസ നല്‍കിയിരിക്കുന്നതെന്നും ജിനു പറയുന്നു.

ഇതുവരെ സ്റ്റൈലിഷ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന തനിക്ക് കൊസ്‌തേപ്പ് എന്ന ഒരു തനിനാടന്‍ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും അതിന്റെ വ്യത്യാസം സിനിമയില്‍ കാണാമെന്നും ജിനു പറയുന്നു. ഭീമന്റെ വഴിയെ കുറിച്ചും തന്റെ 15 വര്‍ഷത്തെ സിനിമാജീവിതത്തെക്കുറിച്ചും ജിനു ജോസഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.