ജനങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന മാധ്യമമെന്ന നിലയിൽ സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ബാധ്യത സിനിമകൾക്കുണ്ടെന്ന് സംവിധായകൻ ആഷിഖ് അ‌ബു. 'ആണും പെണ്ണും' എന്ന ചിത്രത്തിന്റെ റിലീസിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച പ്രത്യേക അ‌ഭിമുഖത്തിലാണ് ആഷിഖ് സിനിമയെ കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള ഒരു വിദ്യാഭ്യാസം ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു ചിത്രം ചെയ്തത്. സിനിമ ഒന്നും പൊളിക്കുമെന്ന് കരുതുന്നില്ല. എന്നാൽ, പുതിയ തലമുറയ്ക്കിടയിൽ ഒരു സംവാദത്തിന് കാരണമാകുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. അ‌വരോട് സംവദിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ആഷിഖ് പറയുന്നു.