ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ജയ് ഭീമി'ൽ സൂര്യ അവതരിപ്പിച്ച ചന്ദ്രു വെറുമൊരു കഥാപാത്രമല്ല. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച അഡ്വക്കറ്റ് ചന്ദ്രുവാണ് ജയ് ഭീമിലെ നായകനിലേക്ക് സംവിധായകനെ കൊണ്ടെത്തിച്ചത്. 

ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ വച്ച് കാണാതായെന്ന പരാതിയുമായി എത്തിയ ആദിവാസി യുവതിയെ നീതിയുടെ അവസാന വാതിൽ വരെ കൈപിടിച്ച് കൂടെ നടത്തിയ അഡ്വക്കറ്റ് ചന്ദ്രുവിന്റെ അനുഭവങ്ങളാണ് ജ്ഞാനവേൽ ജയ് ഭീമിലൂടെ സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്.