സ്റ്റേജ് പ്രോ​ഗ്രാമുകളിൽ സ്ഥിരം കുടിയൻ വേഷം ചെയ്തിരുന്നതുകൊണ്ട് കുടിയൻ സുമേഷ് എന്നായിരുന്നു നേരത്തെ ആളുകൾ വിളിച്ചുകൊണ്ടിരുന്നതെന്ന് നടൻ സുമേഷ് ചന്ദ്രൻ. ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേയെന്നാണ് തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യം 2-വിലേക്ക് ജിത്തു ജോസഫ് വിളിച്ചപ്പോൾ മടക്കിക്കുത്തിയിരുന്ന മുണ്ട് അറിയാതെ അഴിച്ചിട്ടു. ഒരു ഫോട്ടോ അയച്ചുകൊടുക്കാൻ പറഞ്ഞപ്പോൾ എന്തിനുവേണ്ടിയാണെന്നുപോലും ചോദിച്ചില്ല. വേറെ ലെവലാണ് ജിത്തു ജോസഫ്. 

ഭാസ്കർ ദ റാസ്കൽ, ആദ്യരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത് ദൃശ്യം 2 ലാണെന്നും  സുമേഷ് പറഞ്ഞു.