നാരീ നാരീ.. എന്ന് തുടങ്ങുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് അറബിഗാനം ഇന്നും പാടി നടക്കുന്ന ഇന്ത്യാക്കാരാണ് നമ്മള്‍. ആ ഗാനം എവിടെ കേട്ടാലും നമ്മളില്‍ നൊസ്റ്റാള്‍ജിയ ഉണരും. നാമറിയാതെ ചുണ്ടുകള്‍ കോറസ് മൂളും. 

ഹിഷാം അബ്ബാസ് എന്ന ഈജിപ്ഷ്യന്‍ പോപ് ഗായകന് ആഗോള അംഗീകാരം നേടിക്കൊടുത്ത ഗാനമാണ് 'ഹബീബി ദാ' എന്ന പാട്ട്. അറബിക്‌-ഹിന്ദി ഭാഷകള്‍ സംയോജിപ്പിച്ച ഗാനം എന്നതുള്‍പ്പെടെ ഇന്ത്യയില്‍ ഈ ഗാനത്തിന് സ്വീകാര്യത ലഭ്യമാക്കിയ ഘടകങ്ങള്‍ ഏറെയുണ്ടായിരുന്നു.