കൊറിയൻ പരമ്പര 'സ്‌ക്വിഡ് ഗെയിം' അഥവാ 'കണവകളി' കാണാത്ത ചെറുപ്പക്കാർ വിരളമായിരിക്കും. സെപ്റ്റംബറിൽ റിലീസ് ചെയ്ത പരമ്പര ഇതിനകം നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാവുകയാണ്. ഈ പരമ്പര പ്രമേയമായുള്ള കച്ചവട കേന്ദ്രങ്ങൾ തരം​ഗമാവുകയാണിപ്പോൾ. ഇതിലെ മത്സരാർത്ഥികളിടുന്ന പച്ച ട്രാക്ക് സ്യൂട്ടും നമ്പറിട്ട ടി ഷർട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മുതലാളിത്തത്തെ രൂക്ഷമായി വിമർശിക്കുന്ന പരമ്പര പുത്തൻ വ്യാപാരങ്ങൾക്ക് അവസരമാകുന്ന വിരോധാഭാസം.