അറിയുമോ? ദംഗലിന്റെ ക്ലൈമാക്‌സിന് ഒരു പ്രത്യേകതയുണ്ട്

ആമിര്‍ ഖാന്‍ നായകനായെത്തിയ ദംഗല്‍ മികച്ച അഭിപ്രായം നേടി ബോക്‌സോഫീസില്‍ കുതിക്കുകയാണ്. ഹരിയാണക്കാരനായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫോഗട്ടിന്റേയും മക്കളായ ഗീത, ബബിത എന്നിവരുടേയും കഥയാണ് ചിത്രം പറഞ്ഞത്. 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീത ഫോഗട്ട് നേടിയ വിജയം അടിസ്ഥാനമാക്കിയാണ് ദംഗലിലെ ക്ലൈമാക്സ് രംഗം സംവിധായകന്‍ നിതേഷ് തിവാരി ചിത്രീകരിച്ചത്. ചിത്രം വന്‍ വിജയമായതോടെ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗീത ഫോഗട്ടിന്റെ യഥാര്‍ത്ഥ മത്സരദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented