എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഏത് പാട്ടാണ് ഏറ്റവുമധികം ഇഷ്ടമെന്ന് ചോദിച്ചാല്‍ ഏത് പറയുമെന്ന് സംശയിക്കാത്തവരുണ്ടാവില്ല. ആ ശബ്ദഗാംഭീര്യത്തിന് അത്രയേറെ അടിപ്പെട്ടുപോയവരാണ് സംഗീതപ്രേമികളിലധികവും. ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം തിളങ്ങിയ എസ്.പി.ബിക്ക് ലോകം വിടചൊല്ലുമ്പോള്‍ ബാക്കിയാവുന്നത് 16 ഇന്ത്യന്‍ ഭാഷകളിലായി അദ്ദേഹം പാടിയ 40,000 ത്തിലധികം പാട്ടുകളാണ്