ഒരുമിച്ച് നിൽക്കേണ്ട സമയം.. ഇത് പൊരുതലിന്റെ കരുതലിന്റെ സമയം. കോവിഡും ലോക്ഡൗണും ലോകത്തെ എന്ന പോലെ മലയാളികളേയും പരിഭ്രമിപ്പിച്ച കാലം. ഒന്നിച്ചു നിൽക്കാൻ പറഞ്ഞു എസ്.പി.ബി എന്ന ഭാഷാ അതിർവരമ്പുകൾ അപ്രസക്തമാക്കിയ ​ഗായകൻ. സുഹൃത്തായ റഫീഖ് അഹമ്മദ് രചിച്ച വരികൾ എസ്.പി.ബി  സം​ഗീതം നൽകി പാടി... 

കെട്ട കാലത്ത്  നമുക്ക് വഴികാട്ടിയായ എസ്പിബിയെ അതേ കാലം കവർന്നെടുത്തു. എസ്.പി.ബി അന്ന് പറഞ്ഞതും പാടിയതും ഒരിക്കൽ കൂടി...