അവതരണത്തിലെ വ്യത്യസ്തതയുമായി ശിവപുരത്തെ വിശേഷങ്ങള്‍ ഓഡിയോ നാടകം.പാലക്കാട് എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1982-83 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മയായ ഈ മനോഹരതീരത്തിനുവേണ്ടിയാണ് നാടകം. നന്ദകുമാര്‍ പിഷാരടിയാണ് ഓഡിയോ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

നാടകരചയിതാവും സംവിധായകനുമായ സി.എച്ച്. അനില്‍കുമാറിന്റേതാണ് ഓഡിയോ നാടകത്തിന്റെ ആശയം. കഥാപാത്രങ്ങളായെത്തിയവരെല്ലാം നാടിന്റെ പലഭാഗങ്ങളിലിരുന്ന് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത്  വാട്‌സാപ്പിലൂടെ സംവിധായകന് അയച്ചു നല്‍കുകയായിരുന്നു. ഇത് പിന്നീട് എഡിറ്റ് ചെയ്താണ് നാടകത്തിന് പൂര്‍ണത നല്‍കിയത്. 

കഥാസന്ദര്‍ഭങ്ങള്‍ക്ക് ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിലൊരു നാടകാവതരണം ആദ്യമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.