"നല്ലതൊന്നുമെന്റെ കണ്മണി മണ്ണിൽ നിന്നും അങ്ങനങ്ങു മായുകില്ലെടി!!!!" ദുരിതങ്ങളും ദുരന്തങ്ങളും വിടാതെ പിൻതുടരുന്ന ഒരു...

Posted by Sithara Krishnakumar on Friday, May 7, 2021

വ്യത്യസ്തമായ ​ഗാനാലാപന ശൈലിയിലൂടെ സം​ഗീതാസ്വാദകരുടെ മനംകവർന്ന സിതാര കൃഷ്ണകുമാറിന്റെ പുതിയൊരു ​ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ദുരിതങ്ങളും ദുരന്തങ്ങളും വിടാതെ പിന്തുടരുന്ന ഈ കാലഘട്ടത്തിൽ പ്രതീക്ഷയാവുന്നത് ശാസ്ത്രവും മനുഷ്യരും അതിലുപരി സ്നേഹവുമാണെന്ന് കുറിപ്പോടെയാണ് സിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കൂടെയുണ്ടാകുമെന്ന് ഉറക്കെയും പതുക്കെയും പരസ്പരം പറയുന്ന കണ്ടതും കാണാത്തതുമായ കൂട്ടുകാർക്കുള്ളതാണ് ഈ പാട്ട് എന്നും സിതാര പറയുന്നു. ഹൃദയമിടിപ്പ് ഉള്ളിടത്തോളം കാലം ദുരിതത്തിലും അപകടത്തിലും സങ്കടത്തിലും അനാരോ​ഗ്യത്തിലും കൂടെയുണ്ടാവുമെന്ന് പരസ്പരം വാക്കു കൊടുക്കാമെന്നും സിതാര കുറിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നതും സിതാര തന്നെയാണ്.