ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തെ ഓര്‍ത്ത് നടനും ഗായകനുമായ കൃഷ്ണചന്ദ്രന്‍. 'ബാലു അണ്ണന്‍ എപ്പോഴും പോസിറ്റീവ് ആണ്. അദ്ദേഹത്തെക്കുറിച്ച് ആരും മോശം പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന മനുഷ്യന്‍. ശ്വാസംകൊണ്ട് അമ്മാനമാടുന്ന അദ്ദേഹത്തിന് ശ്വാസകോശത്തിനാണ് പ്രശ്‌നമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല'-കൃഷ്ണചന്ദ്രന്‍ പറയുന്നു.