നാദിർഷ ചിത്രം ഈശോയിന്മേലുള്ള വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സിബി മലയിൽ. ഈശോയ്ക്ക് എതിരായ വിമർശനം അപക്വമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഉള്ളടക്കം അറിയുന്നതിന് മുമ്പ് തന്നെ വിമർശിക്കുന്നത് ശരിയല്ല. എന്താണ് ആ സിനിമ നൽകാൻ പോകുന്ന സന്ദേശമെന്ന് അറിയാതെ വെറും പേരിനെ മുൻനിർത്തി ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് അപക്വമായ നിലപാടാണ്. പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഇത്തരത്തിലൊരു ഇടപെടൽ സമൂഹം പ്രതീക്ഷിക്കുന്നേയില്ലെന്നും സഹിഷ്ണുതയോടെ ഇത്തരം കലാസൃഷ്ടികളെ നോക്കിക്കാണണം എന്നും അദ്ദേഹം പറഞ്ഞു.