ഹൃദയസ്പര്‍ശിയായി ഒരച്ഛന്റെയും മകന്റെയും കഥ | Mazhachillukal

തിരുവനന്തപുരം യു.എസ്.ടി ഗ്ലോബലിലെ ഒരു പറ്റം ടെക്കികള്‍ ചേര്‍ന്ന് നിര്‍മിച്ച 'മഴച്ചില്ലുകള്‍' എന്ന ഹ്രസ്വ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നടന്‍ അനൂപ് മോനോനാണ് ചിത്രം യൂട്യൂബില്‍ റീലീസ് ചെയ്തിരിക്കുന്നത്.

ഒരച്ഛന്റെ പത്ത് വയസുള്ള മകന്റെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നസീര്‍ ബദറുദ്ദീനാണ്. ഇതിന് മുമ്പും നിരവധി ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള നസീറിന്റെ മൂന്നാമത്തെ സംവിധാന സംരഭമാണ് മഴച്ചില്ലുകള്‍. വിവേക് ജേയിംസ്, രജിത്ത് രംഗന്‍, വിഷ്ണു ശിവകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു പിന്നണി പ്രവര്‍ത്തകര്‍. അലീം നാസര്‍, പ്രദീപ് ജോസഫ്, യമുന നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാണുന്നവര്‍ക്ക് വളരെ ഹൃദയസ്പര്‍ശിയായിരിക്കും ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് തരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented