ആദ്യം കണ്ടത് തിങ്കളാഴ്ചയെന്ന വൈറലായ ആൽബത്തിൽ പാടി അഭിനയിച്ച ഷാനിഫ് അയിരൂർ ട്രോളുകളിലൂടെ ട്രെൻഡിങ് ആവുകയാണ്. നേരത്തെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷമായി  ആൽബങ്ങൾ സംവിധാനം ചെയ്യുന്ന ഇദ്ദേഹം ഒരു ഫാർമസിസ്റ്റ് കൂടിയാണ്. ട്രോളുകളിലൂടെ താരമായ സന്തോഷം പങ്കുവെയ്ക്കുകയാണ് ഷാനിഫ്.