സാറാസ് ചെയ്യേണ്ട എന്ന് ഭാര്യ പറഞ്ഞിരുന്നെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികളെ ഇഷ്ടമില്ലാത്ത സ്ത്രീയാണല്ലോ പ്രധാന കഥാപാത്രം. അങ്ങനെയൊരാൾ ഇല്ലെന്നാണ് അവർ പറഞ്ഞതെന്നും ജൂഡ് പറഞ്ഞു.

വിശേഷമായോ എന്ന ചോദ്യത്തോട് ആവുമ്പോൾ ഒരു കത്ത് അങ്ങോട്ട് അയക്കാം എന്നാണ് ദമ്പതിമാർ തിരിച്ചുപറയേണ്ടത്. ഇനി വെള്ളപ്പൊക്കമാണ് ഷൂട്ട് ചെയ്യാനുള്ളത്. അതിന് ബുദ്ധിപരമായ പ്ലാനൊക്കെ റെഡിയാക്കിയിട്ടുണ്ട്. പറഞ്ഞുകഴിഞ്ഞാൽ അതിന്റെ വിലപോവും. ഹോളിവുഡിൽ പോലും ചെയ്യാത്ത നമ്മുടെ പ്ലാനാണതെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.