അകാലത്തിൽ അരങ്ങൊഴിയേണ്ടി വന്ന കന്നഡ നടനും ദേശീയ പുരസ്കാര ജേതാവുമായ സഞ്ചാരി വിജയ് അവയവ ദാനത്തിലൂടെ പല മനുഷ്യരിലായി ഇനിയും ജീവിക്കും. ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ചതോടെയായിരുന്നു വിജയ് യുടെ ഹൃദയവും കരളും കണ്ണുകളും വൃക്കകളും ദാനം ചെയ്യാൻ ബന്ധുക്കൾ മുന്നോട്ട് വന്നത്.