അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരമര്‍പ്പിച്ച് മലയാളം, തമിഴ് ഭാഷകളില്‍ ഗാനം. ഉദയന്‍ എടപ്പാള്‍ തയ്യാറാക്കിയ മണല്‍ച്ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ. അശ്വകുമാറിന്റെ വരികള്‍ക്ക് ബൈജു അഞ്ചല്‍ ഈണം പകര്‍ന്നിരിക്കുന്നു. 'മലയാളത്തിന്‍ മലര്‍വള്ളിക്കുടിലില്‍' എന്നുതുടങ്ങുന്ന ഗാനം സാന്ദ്ര തിരൂര്‍, മനോജ് കുമാര്‍ എന്നിവരും തമിഴ് പതിപ്പ് ജോസ് സാഗറും  ആലപിച്ചിരിക്കുന്നു. 

സംഗീതാരാധകരുടെ പ്രിയഗായകനേക്കുറിച്ചുള്ള ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തിരിക്കുന്നത് അഡ്വ. ദിനേശ് പൂക്കയില്‍ തിരൂര്‍ ആണ്. ദിലീപ് അമ്പായത്തിലിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.