വെള്ളിത്തിരയിൽ റിസബാവയുടെ കയ്യൊപ്പു പതിഞ്ഞ മേഖലകൾ പലതാണ്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ആറുവർഷങ്ങൾക്ക് ശേഷം റിസബാവ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകൻ.

അവിടംകൊണ്ടും തീർന്നില്ല, അതേവർഷം തന്നെ മലയാളസിനിമയിലെ തന്നെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന വില്ലൻ കഥാപാത്രം റിസബാവയിലൂടെ പ്രേക്ഷകർ കണ്ടു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി മലയാള സിനിമാസ്വാദകരുടെ മനസിൽ ഭയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു.